Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. 13ന് രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കുക. 13 മുതൽ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി പത്തിന് നട അടയ്ക്കും.
Kerala
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർഥാടനം ഇന്ന് സമാപിക്കും. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ സന്നിധാനത്ത് പൂർത്തിയായി.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ. ഡി. പ്രസാദ് നമ്പൂതിരി യുടെയും നേതൃത്വത്തിൽ രാവിലെ 10.10 നും 11.30 നും ഇടയിലാണ് അയ്യപ്പന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നത്. വൈകുന്നേരം ദീപാരാധന വരെ ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാം.
രാത്രി അത്താഴ പൂജയ്ക്കു ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.